2014, നവംബർ 23, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - രാജാധിരാജ!

മമ്മൂട്ടി എന്ന മലയാളത്തിന്‍റെ അഭിമാനമായ മഹാനടനെ നശിപ്പിക്കുന്ന സിനിമകള്‍ എടുത്ത്നോക്കിയാല്‍ അതില്‍ ആദ്യത്തെ പേരുകളില്‍ ഈ സിനിമയും സ്ഥാനം പിടിക്കും എന്നുള്ള കാര്യം നൂറുതരം.  എഴുതിയുണ്ടാക്കിയത് ട്വിസ്റ്റ്‌ രംഗത്തെ ആശാന്മാരായ ഉദയകൃഷ്ണ-സിബി കെ. തോമസ്‌ ടീം ആണെന്ന് കേട്ടപ്പോള്‍ തന്നെ മനസ്സുകൊണ്ട് തീര്‍ച്ചപ്പെടുത്തിയ പോലെ തന്നെ. ഒന്നാന്തരം മടുപ്പിക്കല്‍!  മുന്നറിയിപ്പ് എന്ന സിനിമ ആ പേരുകൊണ്ട് രാജാധിരാജ എന്ന സിനിമയെക്കുറിച്ച മുന്നറിയിപ്പ് ആയിരുന്നു എന്ന് തോന്നുന്നു!
ബോംബെയിലെ (സോറി മുംബൈ) അധോലോക പരിപാടികള്‍ ഒക്കെ നിര്‍ത്തി ഉല്‍കൃഷ്ടശിരോമണിയായി ജീവിക്കുന്ന നായകന്‍ ശേഖരന്‍കുട്ടി (മമ്മൂട്ടി) ഭാര്യ രാധ (റായ് ലക്ഷ്മി-ഓള് പേര് ഒന്ന് തിരിച്ചിട്ടതാ സംശയിക്കണ്ട പഴയ ലക്ഷ്മി റായ് തന്നെടേ!) പിന്നെ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ എന്നിവരടങ്ങുന്ന കുടുംബം.  പെട്രോള്‍ പമ്പ് മാനേജറായി ജീവിക്കുന്ന ശേഖരന്‍കുട്ടിയുടെ ജീവിതത്തിലേക്ക് രാധയുടെ അമ്മാവന്‍റെ മകന്‍ ജോജു അവതരിപ്പിക്കുന്ന അയ്യപ്പന്‍ വരുന്നിടത്ത് നിന്നും കഥ തുടങ്ങുന്നു.  കഥയിലെ ട്വിസ്ടുകളും!  ഒന്നാന്തരം തരികിടയും തല്ലിപ്പോളിയുമായ അയ്യപ്പന്‍ ശേഖരന്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമാധാന ജീവിതം അപ്പാടെ തകരാറിലാക്കുന്നു.  അനിവാര്യമായ ഒരു സമയത്ത് നായകന്‍ പഴയ കാല ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതനാകുന്നു.  അവിടെ കഥക്ക് പല ട്വിസ്ടുകളും..!!!

മമ്മൂട്ടിയുടെ ഈ കാറ്റഗറി സിനിമകളുടെ ചുവടു പിടിച്ചു വന്ന സിനിമ.  പോക്കിരി രാജയും മറ്റും ഇറങ്ങിയ സമയത്ത് വരേണ്ടിയിരുന്ന സിനിമ.  റബ്ബര്‍ പന്ത് അടിച്ചാല്‍ തെറിച്ചുപോകുന്നപോലെ നായകന്‍റെ അടിക്ക് തെറിച്ചുപോകുന്ന വില്ലന്മാര്‍.  ഇക്കാലം ഒക്കെ കഴിഞ്ഞു എന്ന് സിനിമയുടെ അണിയറയിലെയും അരങ്ങത്തെയും ആളുകള്‍ക്ക് തോന്നിയില്ലെങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് എന്തായാലും തോന്നും.  കൂടുതല്‍ എഴുതി സ്ഥലം കളയുന്നില്ല.

മമ്മൂട്ടി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന് പറയാം.  പക്ഷെ ജോജു എന്ന നടന്‍റെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് എടുത്ത് പറയാതിരിക്കാനാവില്ല.

എന്‍റെ റേറ്റിംഗ്: 3/10


7 അഭിപ്രായങ്ങൾ:

  1. ആദ്യം പടങ്ങളെല്ലാം കൊട്ടകയിൽ പോയി കാണ്.അബുധാബിയിൽ കൊട്ടകയുണ്ടല്ലോ.ടോരന്സ് ഇറങ്ങി കഴിയുമ്പോൾ ആര്ക്കും വേണ്ടാത്ത ചവറു റിവ്യു കൊടുത്തിട്ട് എന്ത് കാര്യം.അപ്പുറത്തെ അറബിയുടെ wi -ഫൈ അടിച്ചു മാറ്റി ടോരന്സിൽ നിന്നും ഫ്രീ ആയി ഡൌണ്‍ ലോഡ് ചെയ്ത കണ്ടിട്ട് കുറ്റം പറയാൻ എളുപ്പമല്ലേ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Hisham Haneef ഞാന്‍ എങ്ങിനെ സിനിമ കാണണം എന്ന് തീരുമാനിക്കുവാനുള്ള സ്വന്തന്ത്യം അങ്ങ് എനിക്ക് വിട്ടുതരിക. എനിക്ക് ടോറന്റ് ഇറങ്ങിയിട്ട് കാണാനേ സൌകര്യമുള്ളൂ. കൊട്ടകയില്‍ പോയി കാണാന്‍ തല്‍ക്കാലം സൌകര്യവും അതിനുള്ള സന്മനസ്സും ഇല്ല. നിങ്ങള്‍ക്ക് ചവര്‍ എന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് തോന്നണം എന്നില്ലല്ലോ. പിന്നെ താങ്കള്‍ അപ്പുറത്തെ വൈഫി അടിച്ചുമാറ്റി നെറ്റ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിട്ടോ. നമ്മള്‍ കാശ്കൊടുത്ത് ഉപയോഗിക്കുന്നതാ,

      ഇല്ലാതാക്കൂ
    2. @ Hisham Haneef
      സുഹൃത്തേ ... എല്ലാ സിനിമയും കൊട്ടകയിൽ പോയി തന്നെ കാണണം എന്നൊന്നും നിയമം ഇല്ല ല്ലോ .. ഞാൻ ഒരു വിധപ്പെട്ട സിനിമകളൊക്കെ തിയേറ്ററിൽ പോയി കാണാറുണ്ട് ..കാണാൻ സാധിക്കാതെ പോയതും കാണാൻ താൽപ്പര്യം ഇല്ലാതെ ഒഴിവാക്കിയതുമായ സിനിമകൾ ടോരെന്റിൽ വരുമ്പോൾ ഡൌണ്‍ ലോഡ് ചെയ്ത് കാണാറുണ്ട്.. അതൊരു വല്യ തെറ്റാണ് എന്ന മട്ടിലാണല്ലോ നിങ്ങളുടെ കമെന്റ് ..നിങ്ങളീ ടോരെന്റും നെറ്റിലും ഒന്നും സിനിമ കാണാത്ത വ്യക്തിയാണോ എന്നറിയില്ല .. ഇനി അങ്ങിനെ ആണെങ്കിൽ തന്നെ അങ്ങിനെ കാണുന്നവരോട് അതൊന്നും പാടില്ലാ നിങ്ങൾ തിയേറ്ററിൽ പോയി മാത്രം സിനിമ കണ്ടാ മതി എന്ന് പറയുന്നതിലെ ഔചിത്യം എന്താണ് ? പിന്നെ ഈ റിവ്യൂ എന്നത് ഒരു സിനിമ ഇറങ്ങിയാലുടൻ സെക്കണ്ടുകൾ കൊണ്ട് എഴുതി ഒണ്ടാക്കി പബ്ലിഷ് ചെയ്യേണ്ട സംഗതിയാണ് എന്നാരാ പറഞ്ഞു തന്നത് ? ഓരോരുത്തരുടെ ആസ്വാദനം മാത്രമാണ് ഓരോ റിവ്യൂവും .. എല്ലാ റിവ്യൂവും ഒരു പോലെ ഉണ്ടാകാത്തതും അത് കൊണ്ടാണ് .. ഈ സിനിമ പോരാ എന്ന് പറഞ്ഞതിനോടുള്ള അമർഷം മാത്രമാണ് താങ്കളുടെ ഈ കമെന്റ് എന്ന് വിശ്വസിക്കുകയെ തരമുള്ളൂ .. റിവ്യൂ ചവർ എന്ന് പറയുമ്പോ തന്നെ അറിയാം ഈ സിനിമ നിങ്ങളുടെ ഇഷ്ട സിനിമയാണ് എന്ന് .. അതൊക്കെ ആയ്ക്കോട്ടെ ..വിരോധമില്ല ...എഴുതിയതിനോട് വിയോജിപ്പുണ്ടെങ്കിൽ അതിനോടാണ് വിയോജിക്കേണ്ടത് ..അല്ലാതെ എഴുതിയ ആൾ കൊട്ടകയിൽ പോയി കണ്ടില്ലാ ..ടോരെന്റിൽ നിന്ന് ഡൌണ്‍ ലോഡ് ചെയ്തു എന്നും പറഞ്ഞ് ആളുടെ നെഞ്ചത്തോട്ട് കേറീട്ട് എന്ത് കാര്യം ..

      ഓക്കേ ..നന്ദി നമസ്ക്കാരം ..വീണ്ടും കാണാതിരിക്കട്ടെ ..

      ഇല്ലാതാക്കൂ
  2. ഒന്നും പ്രതീക്ഷിക്കാതെ കാണാൻ ശ്രമിച്ചാലും നിരാശപ്പെടുത്തുന്ന സിനിമ. കുറെ പേർ പറയുന്നു ഇതൊരു മാസ് സിനിമയാണ് എന്ന്. എന്തുന്നാവോ ഇതിലെ മാസ് ?? മാസ് സിനിമകളും കത്തി സിനിമകളും ഒക്കെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കും ഈ സിനിമയെ ആ ഗണത്തിൽ പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. തട്ടിക്കൂട്ട് പടം തന്നെയാണ് രാജാധിരാജ. ഉദയ് കൃഷ്ണ സിബി കെ തോമസുമാരോടു ബഹ്മുമാനം മാത്രേ ഉള്ളൂ. കാരണം തങ്ങളുടെ സിനിമ ഇങ്ങിനൊക്കെ തന്നെയാണ്,, ഇത്രയൊക്കെ തന്നെയാണ് ഞങ്ങൾ ചെയ്യാനും ഉദ്ദേശിക്കുന്നതെന്ന് വളരെ ഫ്രാങ്ക് ആയി പറഞ്ഞിട്ടുള്ളവരാണ് അവർ. പിന്നീം അവരുടെ സിനിമകൾ കാണാൻ തയ്യാറാകുകയും കണ്ട ശേഷം കുറെ കുറ്റം പറയുകയും ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല. സൂപ്പർ താരങ്ങളെ കൊണ്ട് പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത്തരം സിനിമകൾ ഇറക്കുന്നത് എന്ന് തിരക്കഥാകൃത്തുക്കൾ തന്നെ പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇവരുടെ സിനിമകൾ കണ്ട ശേഷം കുറ്റം പറയുന്ന നമ്മളൊക്കെയാണ് യഥാർത്ഥ പ്രശ്നക്കാർ. അത് കൊണ്ട് ഇവരുടെ സിനിമയെ കുറിച്ച് ഞാൻ കുറ്റം പറയില്ല. പറയാനുള്ളത് മമ്മുക്കയോടാണ് ... പ്ലീസ് മമ്മുക്കാ ..നിങ്ങളിങ്ങനെ നശിക്കുന്നത് കാണാൻ ഞങ്ങൾക്ക് സാധിക്കില്ല. കുറച്ചു കൂടുതൽ സ്നേഹം ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ .. പ്ലീസ് ..ഇങ്ങിനെയുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യല്ലേ .. ഈ സിനിമ കൊണ്ട് എന്തേലും ഒരു കാര്യം ഉണ്ടായെങ്കിൽ അത് ആ ജോജൂന് മാത്രമാ .. നിങ്ങൾ ആക്ഷൻ സിനിമയോ കോമഡി സിനിമയോ ചെയ്യുന്നതിലൊന്നും ആർക്കും ഇവിടെ പ്രശ്നമില്ല. പക്ഷെ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് പിന്നിൽ നല്ലതെന്ന് പറയാവുന്ന ഒരു കഥയെങ്കിലും മിനിമം വേണം .. പ്ലീസ് മമ്മുക്കാ .. സോറി ..ഞാൻ വിഷമിപ്പിച്ചെങ്കിൽ ..വേദന കൊണ്ട് പറഞ്ഞതാ ..ക്ഷമിക്കുക ..

    മറുപടിഇല്ലാതാക്കൂ
  3. എങ്കില്‍ ഞാന്‍ കാണുന്നില്ല

    മറുപടിഇല്ലാതാക്കൂ
  4. ഞാൻ ഈ സിനിമക്ക് കാശു മുടക്കൂല....

    മറുപടിഇല്ലാതാക്കൂ
  5. സോറി മമ്മൂക്ക, എന്തിനിങ്ങനെ........

    മറുപടിഇല്ലാതാക്കൂ