2014, മാർച്ച് 8, ശനിയാഴ്‌ച

മടിപിടിച്ച ഒരു വെള്ളിയാഴ്ചയില്‍......

എമര്‍ജന്‍സി അവധി കഴിഞ്ഞു ബുധനാഴ്ച (ഫെബ്രുവരി 26) എത്തി.  വ്യാഴം ഉച്ചവരെ മാത്രം ജോലിയുള്ളത് കൊണ്ട് അതിനുശേഷം നന്നായി ഉറക്കം കിട്ടിയാല്‍ സകല ക്ഷീണവും അതിജീവിക്കാം എന്ന കണക്കുകൂട്ടല്‍ ചെറുതായി തെറ്റി!  ക്ഷീണം പിന്നെയും ബാക്കി.  വെള്ളിയാഴ്ച അബുദാബി സിറ്റിയില്‍ കാണാം എന്ന് സുഹൃത്തുക്കള്‍ക്ക് വാക്ക് കൊടുത്തിരുന്നു.  രാവിലെ എഴുന്നേറ്റപ്പോള്‍ പോകാന്‍ ഒരു മടി.  

ഒരു കടുപ്പന്‍ ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഫോണ്‍.  പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?.  ബസ് സ്റ്റോപ്പില്‍ എത്തി അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ 110 നമ്പര്‍ ബസ്സ്‌ കിട്ടി.  പക്ഷെ സിറ്റി വരെ നില്‍ക്കേണ്ടി വന്നു.  ബസ്സ്‌ ഏതാണ്ട് ഹൌസ്ഫുള്‍ ആയിരുന്നു. (രാവിലെ തന്നെ ഈ തണുപ്പത്ത് ഇവറ്റകള്‍ എല്ലാം കൂടി എങ്ങോട്ടാ ദൈവമേ?!).

സാധാരണ ഉച്ചക്ക് ബിരിയാണി കഴിച്ചാൽ പിന്നെ കിടന്നു ഉറങ്ങലാണ് പതിവ്.  എന്നാൽ ഇത്തവണ നാലുമണിക്ക് പുറത്ത് പോകാൻ തീരുമാനിച്ചു.  Youtube ൽ കാണാൻ ബാക്കിവെച്ച ഒരു സിനിമ അങ്ങിനെ കണ്ടു തീർത്തു. റെഡ് ബുൾ എയർഷോയും ഖസർ അൽ ഹോസ്ൻ ഫെസ്റ്റിവലും ഒന്നിച്ചാണ് നടന്നിരുന്നത്.  എയര്ഷോ ഉച്ചക്ക് തന്നെ തുടങ്ങിയിരുന്നു.  വെള്ളിയാഴ്ച പ്രാഥമിക മത്സരങ്ങളും ശനിയാഴ്ച  ഫൈനലും (അതേതായാലും കാണാൻ പറ്റൂല!).

നേരെ പോയത് കോർണിഷിലെക്ക് - അവിടെ എത്തിയപ്പോൾ റെഡ്ബുൾ മത്സരങ്ങൾ കഴിയുന്നു.  അത് കഴിഞ്ഞു ചെറു വിമാനങ്ങളുടെ അഭ്യാസപ്രകടനവുമായി ഇതാ....
കുതിച്ചുയർന്നു മുകളിലേക്ക്...

വീണ്ടും താഴേക്ക്...


സ്നേഹത്തിന്റെ പ്രതീകം...

വിടപറയും മുന്പെയുള്ള പ്രകടനം...(ചുവടെ)..

അവസാനം ദാ ഇങ്ങിനെയായി....(താഴെ)..

അവിടെ നിന്ന് ഖസര്‍ അല്‍ഹോസ്ന്‍ ഫെസ്റിവല്‍ സ്ഥലത്തേക്ക് വിട്ടു.  ആ ചിത്രങ്ങള്‍ ചിലതുണ്ട്.  അവ താഴെ..

കൂടുതല്‍ ചിത്രങ്ങള്‍ ഇടാത്തതിന് കാരണം കഴിഞ്ഞ തവണ ഈ festival കഴിഞ്ഞപ്പോള്‍ ഇട്ട പോസ്റ്റില്‍ ഉള്ള ചിത്രങ്ങളോട് ഏതാണ്ട് സാമ്യത ഉള്ളതാണ് ഇത്തവണത്തെ ചിത്രങ്ങളും.  (ബ്ലോഗില്‍ കുറച്ചു പുറകോട്ടു ചികഞ്ഞു നോക്കിയാല്‍ കാണാം).  വ്യത്യസ്തമായി കണ്ടത് ഒരു പുതിയ ആളെയാണ്.  അദ്ധേഹത്തിന്റെ ചിത്രം ചുവടെ...പുള്ളി അര്‍മാദിച്ചു നീന്തിതുടിക്കുകയാണ്..

ബോറടിച്ചു എങ്കില്‍ ദയവായി ക്ഷമിക്കുക...

5 അഭിപ്രായങ്ങൾ:

  1. കൊള്ളാം..കൊള്ളാം..നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഒട്ടും ബോറടിച്ചില്ല - വിവരണവും ചിത്രങ്ങളും തീരെ കുറഞ്ഞുപോയി എന്നൊരു അഭിപ്രായം മാത്രമേ ഉള്ളു .....

    മറുപടിഇല്ലാതാക്കൂ
  3. റെഡ് ആരോസ് ടീം ആണോ ഈ അഭ്യാസപ്രകടനം നടത്തുന്നത്? എന്തായാലും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  4. മുഷിപ്പ് ഒന്നും തോന്നിയില്ല ,, പിന്നെ നമ്മള്‍ സൌദിക്കാര്‍ക്ക് ഇതൊക്കെ വെറും ഒരു കേട്ടറിവ് മാത്രം. നന്നായി കെട്ടോ

    മറുപടിഇല്ലാതാക്കൂ
  5. നല്ല ചിത്രങ്ങള്‍ ... നല്ല വിവരണം
    പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കുക..

    മറുപടിഇല്ലാതാക്കൂ