ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിട്ട് അഞ്ചു വര്‍ഷം തികയാന്‍ പോകുകയാണ്. ഇതടക്കം 134 പോസ്റ്റുകള്‍ ഇതുവരെ ഇട്ടു. ഓരോ വര്‍ഷം കഴിയുന്തോറും താല്പര്യം കുറയുന്നു, പക്ഷെ ചില സമയങ്ങളില്‍ എഴുതുവാന്‍ ആരോ മനസ്സില്‍ വന്നിരുന്നു മന്ത്രിക്കുന്നത് പോലെ തോന്നുന്നത്കൊണ്ട് വീണ്ടും കീബോര്‍ഡിലെ അക്ഷരങ്ങളില്‍ വിരലുകള്‍ അമരുകയാണ്.
ഓരോവര്‍ഷവും എനിക്ക് പ്രിയപ്പെട്ടതാണ്. വേദനകളും വേര്‍പാടുകളും സന്തോഷങ്ങളും എല്ലാം കൂടിക്കലര്‍ന്നു അവിയല്‍ രൂപത്തിലാക്കി നമുക്ക് ജീവിതത്തിലെ പല നിമിഷങ്ങളും സമ്മാനിക്കുന്ന ഓരോ വര്‍ഷവും എനിക്ക് പ്രിയപ്പെട്ടത് തന്നെ. എന്റെ അനുഭവത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന പല കാര്യങ്ങളും എനിക്ക് കൂടുതല്‍ അനുഭവയോഗ്യമായിട്ടാണ് ഭവിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്നേഹിച്ച പലരും/പലതും പെട്ടെന്ന് തന്നെ എന്നില്‍നിന്നും "ഒരുവാക്ക് പോലും മിണ്ടാതെ" അകന്നുപോയിട്ടുണ്ട്. നമ്മള് വിധി അല്ലെങ്കില്‍ യോഗം എന്നീ പദങ്ങളില്‍ അതിനെ ഒതുക്കുന്നു. എന്തിനും ഒരു ന്യായീകരണം വേണമല്ലോ.
കഴിഞ്ഞവര്‍ഷം എന്നെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ഒന്നായിരുന്നു. ഏതാണ്ട് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വാടക വീട്ടില്‍നിന്നും വീണ്ടും സ്വന്തം വീട്ടിലേക്ക് താമസം മാറ്റുവാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായി സന്തോഷം വളരെ നല്കുന്ന ഒരു കാര്യമാണ്. മുന്‍വര്‍ഷം തറക്കല്ലിട്ടു തുടങ്ങിവെച്ച പണി തൊണ്ണൂറു ശതമാനം പൂര്‍ത്തിയായി. കഴിഞ്ഞ സെപ്റ്റംബര്‍ മാസം ഞങ്ങള്‍ അങ്ങോട്ട് മാറി. എന്നിട്ടും വ്യക്തിപരമായ ചില സങ്കടങ്ങള്‍ ഇന്നും ബാക്കി നില്ക്കുന്നു. എന്നെ സംബന്ധിച്ച് ചെറുതല്ലാത്ത ഒരു സാമ്പത്തിക ബാധ്യതയും എന്നില്‍ നിക്ഷിപ്തമായിട്ടുണ്ട്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെയും ഒരു കുടുംബ സുഹൃത്തിന്റെയും സഹായം ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കട്ടെ. എന്നാല്‍ ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്യുംകയും കേവലം ഫെസ്ബുക്കിലെ ഒരു എതിരഭിപ്രായത്തിന്റെ പേരില്‍ അതില്‍ നിന്നും പിന്തിരിഞ്ഞു എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്ത ഒരു "പ്രമുഖന്റെ" പ്രവൃത്തിയില്‍ എനിക്ക് വേദനയിലുപരി അത്ഭുതമാണ് തോന്നുന്നത്! ആളുകള്‍ ഇത്രക്ക് "ചീപ്പ്" ആണെന്ന് നമ്മള് മനസ്സിലാക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ആ പറഞ്ഞ സഹായം സ്വീകരിച്ചതിന് ശേഷമായിരുന്നു ഇതെങ്കില്‍ സംഗതികള്‍ എത്ര മോശമാകുമായിരുന്നു. എന്തായാലും രക്ഷപ്പെട്ടു!!.
ഒരിക്കല്‍ ഞാന്‍ അതിരറ്റ് സ്നേഹിച്ച ബഹുമാനിച്ച (പിന്നീട് വെറുക്കേണ്ടി വന്ന) എന്റെ അമ്മാവന് മരണപ്പെട്ടതും ഈ വര്‍ഷം തന്നെ. പ്രത്യേകിച്ച് ഒരു ദു:ഖവും അതില്‍ തോന്നിയില്ല എന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. എന്നാല്‍ ഒരു ബന്ധുത്വവും ഇല്ലാത്ത ചില ആളുകളുടെ വേര്‍പാട് ഉള്ളുലക്കുന്ന ദിനരാത്രങ്ങളാണ് സമ്മാനിച്ചത്. അതില്‍നിന്നൊക്കെ ഒരു മുക്തി ആഗ്രഹിച്ചാണ് ഫേസ്ബുക്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ചില നല്ലതും അല്ലാത്തതുമായ സൌഹൃദങ്ങള്‍ അവിടെ നിന്നും ലഭിക്കുകയുണ്ടായി. എന്റെതല്ലാത്ത കാരണങ്ങളാല്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ ചിലര്‍ അധിക്ഷേപിച്ചപ്പോലും എന്റെ എത്തിക്സ് വെച്ച് പരമാവധി നല്ല രീതിയില്‍ തന്നെ അവര്‍ക്ക് തക്ക മറുപടി കൊടുക്കുകയും പിന്നെയും സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവരെ ബ്ലോക്ക് ചെയ്യേണ്ടതായും വന്നു. ചില ഫേസ്ബുക്ക് സുഹൃത്തുക്കളെ നേരില്‍ കാണാനും കഴിഞ്ഞു.
ആകെ മൊത്തം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നല്ല ഒരുവര്‍ഷം തന്നെയാണ് കടന്നു പോയത്. ജീവിതത്തിന്റെ ഭാഗമായ പ്രതിസന്ധികളെ പതറാതെ തരണം ചെയ്യാനുള്ള ഒരു കരുത്ത് മനസ്സിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് അങ്ങിനെ തോന്നിപ്പിക്കുന്നത്. അതിനു കാരണമായിട്ടുള്ളത് ചില വിശ്വാസങ്ങള്‍, ഞാന്‍ വിശ്വസിക്കുന്ന ചില എത്തിക്സ്, എന്റെ വീട്ടുകാര്‍, ചില ബന്ധുക്കളും സ്നേഹിതരും ഒക്കെയാണ്. ഇനിയുള്ള ജീവിതത്തിലും ഇതൊക്കെ തന്നെ എന്നെ മുന്നോട്ടു നയിക്കും എന്നുള്ള വിശ്വാസം ഇപ്പോഴും കൈവിടാതെ കൂടെയുണ്ട്.
എല്ലാവര്ക്കും നല്ല ഒരു പുതുവത്സരം നേര്‍ന്നുകൊള്ളുന്നു.
ആകെ മൊത്തം കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ നല്ല ഒരുവര്‍ഷം തന്നെയാണ് കടന്നു പോയത്. ജീവിതത്തിന്റെ ഭാഗമായ പ്രതിസന്ധികളെ പതറാതെ തരണം ചെയ്യാനുള്ള ഒരു കരുത്ത് മനസ്സിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് അങ്ങിനെ തോന്നിപ്പിക്കുന്നത്. അതിനു കാരണമായിട്ടുള്ളത് ചില വിശ്വാസങ്ങള്‍, ഞാന്‍ വിശ്വസിക്കുന്ന ചില എത്തിക്സ്, എന്റെ വീട്ടുകാര്‍, ചില ബന്ധുക്കളും സ്നേഹിതരും ഒക്കെയാണ്. ഇനിയുള്ള ജീവിതത്തിലും ഇതൊക്കെ തന്നെ എന്നെ മുന്നോട്ടു നയിക്കും എന്നുള്ള വിശ്വാസം ഇപ്പോഴും കൈവിടാതെ കൂടെയുണ്ട്.
എല്ലാവര്ക്കും നല്ല ഒരു പുതുവത്സരം നേര്‍ന്നുകൊള്ളുന്നു.
അപ്പോൾ നമ്മൾ ഏതാണ്ട് ഒരു കാലത്താണ്
മറുപടിഇല്ലാതാക്കൂബൂലോഗ പ്രവേശം നടത്തിയത് അല്ലേ ഭായ്