2012, ഡിസംബർ 22, ശനിയാഴ്‌ച

ചില കുറിപ്പുകള്‍

നാട്ടിലുള്ളപ്പോള്‍ കുറച്ചു നേരം ഒറ്റക്കിരിക്കാന്‍ തോന്നുമ്പോള്‍ പോകാറുള്ള സ്ഥലമാണ് അഴീക്കോട്‌ മുനക്കല്‍ ബീച്ച്.  വര്‍ഷങ്ങള്‍ക്ക് മുന്പ് മത്സ്യം ഉണക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന വിശാലമായ കടപ്പുറം ഇന്ന് വിശേഷാവസരങ്ങളില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഒരു "ഹോട്ട് സ്പോട്ട്" ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഇവിടം.  മുന്‍പുണ്ടായ ചൂളമരങ്ങള്‍ അതേപടി അവിടെതന്നെയുണ്ട്‌.  പുതുതായി നടപ്പാതയും ആളുകള്‍ക്ക് കയറി നില്‍ക്കാനുള്ള ചെറിയ കെട്ടിടങ്ങളും പിന്നെ പാര്‍ക്കിംഗ് ഗ്രൌണ്ടും എല്ലാമായി ഇന്നത് വികസിച്ചുകൊണ്ടിരിക്കുന്നു.  കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ ഒരു ബീച്ച് ഫെസ്റ്റിവല്‍ ഇവിടെ നടന്നു വരുന്നുണ്ട്.  പക്ഷെ ഇതുവരെ പോകാനായിട്ടില്ല. 




ഇവിടേക്ക് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ചീനവലകള്‍ തന്നെ.  കേരളത്തില്‍ അന്യം നിന്നുപോകുന്ന ഒന്നായി അറിയപ്പെടുന്ന ചീനവലകള്‍ പലതുണ്ട് ഈ ബീച്ചില്‍.  നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്ന് വല കായലിലേക്ക് ഇറക്കുന്നതും ഉയര്‍ത്തുന്നതും നല്ല കാഴ്ചയാണ്.  മിക്കവാറും അതില്‍ ഒന്നും തന്നെ കുടുങ്ങി കണ്ടിട്ടില്ല.  ഒന്ന് രണ്ടു വട്ടം ചില ഇടത്തരം മീനുകള്‍ (രണ്ടോ മൂന്നോ) അതില്‍ കിടന്നു പിടക്കുന്നത് കണ്ടിട്ടുണ്ട്.  ബാലന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വലിച്ചു കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ചു വലയില്‍ കുടുങ്ങിയ മീനുകളെ ഒരാള്‍ ചിത്രശലഭങ്ങളെ പിടിക്കാനുള്ള തരത്തിലുള്ള ഒരു കോരുവല ഉപയോഗിച്ച് ചീനവലയില്‍ നിന്നും കോരിയെടുക്കുന്ന കാഴ്ച നല്ല രസമുള്ളതാണ്‌.  മിക്കവാറും സമയങ്ങളില്‍ മീനുകള്‍ വലയില്‍ കാണാറില്ല എങ്കിലും അത് ഓപ്പറേറ്റ് ചെയ്യുന്നവരുടെ മുഖത്ത് സ്ഥായിയായ ഒരു തരം നിസ്സംഗതയാണ് കളിയാടുന്നത്.  ചെറിയ ഒരു  കാര്യം പോലും ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ നമ്മള്‍ എന്തുമാത്രം ദേഷ്യവും നിരാശയും പ്രകടിപ്പിക്കാറുണ്ട്.  ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടില്‍ അവര്‍ വീണ്ടും വലയെറിയുന്നു.  ജീവിതത്തില്‍ കഠിനാധ്വാനതിനുള്ള ഒരു പ്രചോദനം അല്ലെങ്കില്‍ ഒരു തരം പോസിറ്റിവ് എനര്‍ജി ലഭിക്കുന്നു ഈ കാഴ്ചയില്‍ നിന്നും.




വലക്കാരുടെ അധ്വാനവും കണ്ടു പലപല കാര്യങ്ങള്‍ ചിന്തിച്ചിരിക്കാന്‍ വല്ലാത്ത ഒരു രസമാണ്.  കടലിലേക്ക് തള്ളിനില്‍ക്കുന്ന (കടല്‍ക്ഷോഭം തടയാനിട്ടിട്ടുള്ള)പ്രത്യേക തരം കോണ്ക്രീറ്റ് കട്ടകളില്‍ കയറി നിന്ന് ചൂണ്ടയിടുന്ന ആളുകള്‍, മീന്‍പിടുത്തം കഴിഞ്ഞു മടങ്ങുന്ന ബോട്ടുകള്‍.  ധാരാളമായി വന്നെത്തുന്ന പലതരത്തിലുള്ള സന്ദര്‍ശകര്‍.   അവിടവിടെ വട്ടമിട്ടു പറക്കുന്ന കാക്കകള്‍, ചീനവലക്കാരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പൂച്ചകള്‍, ഐസ്ക്രീം കച്ചവടക്കാര്‍..തുടങ്ങി ഒരുപാടു കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ഇവിടം. 

(വേറൊരു പോസ്റ്റ്‌ മനസ്സില്‍ കരുതി എഴുതി തുടങ്ങിയതാണ്‌...അപ്രതീക്ഷിതമായി വിഷയം ആകെ മാറി....വായിച്ചു അഭിപ്രായം പറയുമല്ലോ...) 

11 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ തവണ ലീവിന് പോയപ്പോള്‍ ഞാനും പോയിരുന്നു ഇവിടെ.

    മറുപടിഇല്ലാതാക്കൂ
  2. kollaam
    chithrangal manoharamaayi oppiyeduthu
    kurekkoodi kaaryangal parayaamaayirunnu
    yennu thonnunnu.
    ivide poyittilla,
    aashamsakal

    മറുപടിഇല്ലാതാക്കൂ
  3. ജീവിതത്തില്‍ കഠിനാധ്വാനതിനുള്ള ഒരു പ്രചോദനം അല്ലെങ്കില്‍ ഒരു തരം പോസിറ്റിവ് എനര്‍ജി ലഭിക്കുന്നു ഈ കാഴ്ചയില്‍ നിന്നും.

    കാഴ്ചയ്ക്ക് മിഴിവേകുന്ന നല്ല ചിത്രങ്ങൾ.
    സുന്ദരം.
    ആത്മവിശ്വാസമുള്ള വരികളും.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. കൊടുങ്ങല്ലൂര്‍ അടുത്താണ് ഞാന്‍.. .
    എന്നാലും ഈ കാഴ്ചകള്‍ ഇപ്പോഴും ഞാന്‍ നോക്കിനില്‍ക്കാറുണ്ട് സമയങ്ങളോളം. ചെറുപ്പം മുതല്‍ കാണുന്നതാനെങ്കിലും ഇപ്പോഴും പുതിയ കാഴ്ച പോലെ അനുഭവപ്പെടുന്നു.
    ചിത്രങ്ങള്‍ മനോഹരം.

    മറുപടിഇല്ലാതാക്കൂ
  5. നല്ല ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. നല്ല ചിത്രങ്ങളും നല്ല വിവരണവും....:)

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം,. വിവരണവും ചിത്രങ്ങളും നന്നായി

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ ഫിയോനിക്സ്...സുഖമെന്ന് കരുതുന്നു... കുറേക്കാലമായി ബ്ലോഗിലേയ്ക്കൊക്കെ വന്നിട്ട്... ഇനിയും എഴുതിത്തുടങ്ങണം.. നിങ്ങളുടെയൊക്കെ പോസ്റ്റുകൾ വായിച്ചശേഷം തുടങ്ങാമെന്ന് കരുതുന്നു...... ഇവിടെയാണ് തുടക്കം.... മനോഹരമായ ചിത്രങ്ങൾ... ചീനവലക്കാരുടെ പ്രതീക്ഷകളെ അവതരിപ്പിച്ച് അർത്ഥവത്തായ ഒരു നല്ല ആശയവും ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു... തുടർന്നും എഴുതുക.... എല്ലാ വിധ ആശംസകളും നേരുന്നു..

    സ്നേഹപൂർവ്വം ഷിബു തോവാള.

    മറുപടിഇല്ലാതാക്കൂ
  9. കൊതിപ്പിച്ചൂ ട്ടോ :) നാട്ടില്‍ വരട്ടെ ഞാനും പോകുന്നുണ്ട് നിങ്ങളെ നാട്ടിലേക്ക് .

    മറുപടിഇല്ലാതാക്കൂ