2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

കുരുന്നു സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞു.

കുരുന്നുകളുടെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ സീസണ്‍-1 ല്‍ ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കുഞ്ഞു വിഷ്ണു പുറകിലായിപ്പോയി. വിജയിയെ എന്തായാലും അനുമോദിക്കുന്നു. (ജോലി കഴിഞ്ഞു റൂമിലെത്താന്‍ വൈകിയതിനാലും സംഗീതത്തെ പറ്റി കൂടുതല്‍ അവഗാഹമില്ലാത്തനിനാലും പാട്ടുകളെപറ്റി കൂടുതല്‍ പറയുന്നില്ല. മൂന്നു പാട്ടുകളാണ്, കാണാന്‍ കഴിഞ്ഞത്.)പക്ഷെ ഒരു കാര്യത്തില്‍ അല്പം പ്രതിഷേധമുണ്ട്. ഒന്നാം സമ്മാനം 50 ലക്ഷം രൂപയുടെ(?!) ഫ്ലാറ്റ്. പിന്നെയുള്ള സമ്മാനങ്ങള്‍ എല്ലാം തന്നെ വളരെ കുറവായിപ്പോയി. ചുരുങ്ങിയത് ഒരു 25-20-15 ലെവലില്‍ എങ്കിലും അതു നല്കണമായിരുന്നു. കാരണം ഒന്നര വര്‍ഷത്തോളമായി ഇവര്‍ തൊണ്ട കീറാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ അധ്വാനത്തിനുള്ള ന്യായമായ പ്രതിഫലം ഈ കുട്ടികള്ക്ക് കൊടുക്കണമായിരുന്നു എന്നാണ്, എന്റെ എളിയ അഭിപ്രായം.


പരിപാടി കണ്ടിടത്തോളം നന്നായിരുന്നു. ചില കാര്യങ്ങള്‍ ഒഴികെ - രഞ്ജിനി ഹരിദാസിന്റെ കൂതറ ഡയലോഗുകള്‍, അട്ടഹാസങ്ങള്‍, കൂകല്‍. ഇവള്‍ക്ക് കൂച്ചുവിലങ്ങിടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
 
സ്വകാര്യം: ഞങ്ങളുടെ റൂമിലെ സംഭാഷണത്തില്‍ നിന്ന്....
 
ഒരുവന്‍: ടേയ്. ലവള്‍ (രഞ്ജിനി) മുന്‍ മിസ് കേരളയാണെടെയ്..

മറ്റൊരുവന്‍: ഓ തന്നെ??!! ഫയങ്കരം കേട്ടാ..ലവള്‍ എങ്ങനെ അതടിച്ചെടുത്തെടേയ്?

വേറൊരുവന്‍ (ഒരു ബുദ്ധിജീവി): ജഡ്ജസായി വല്ല മൂപ്പില്‍സുകളുമായിരിക്കും അവിടെയുണ്ടായിരുന്നത്.

2 അഭിപ്രായങ്ങൾ:

  1. നല്ല ചിന്ത.
    കുട്ടികള്‍ക്ക് വണ്ടിക്കാശ് കൊടുത്തത് പോലെയായി പ്പോയി.

    മറുപടിഇല്ലാതാക്കൂ
  2. രഞ്ജിനിയുടെ അന്നത്തെ 'പെര്‍ഫോമന്‍സ്' അസഹ്യമായിരുന്നു.

    കുട്ടികള്‍ക്ക് സമ്മാനം എത്രയാണെന്ന് മുന്‍പേ പറഞ്ഞിരുന്നതാണല്ലോ.

    മറുപടിഇല്ലാതാക്കൂ