2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

പാരകള്‍ക്കിടയില്‍ അതിവേഗം ബഹുദൂരം!



മലയാളികള്‍ ഈ കാണുന്ന ചിത്രം ഇനി കുറച്ച്ചുകാലത്തെക്ക് മറക്കാനിടയില്ല.  കേരളത്തിന്റെ പോക്ക്കണ്ടാല്‍ ഈ ചെറിയ തോക്കിന് പകരം എ.കെ -നാല്പത്തി ഏഴു തന്നെ പോലീസിനു പ്രയോഗിക്കേണ്ടി വരുമെന്ന് തീര്‍ച്ച.  മൂന്നു പേരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്ചാണ്ടി ഇപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം.  ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖവാസം അനുഭവിക്കുന്നതിന്റെ പ്രശ്നം ഒന്നോതുങ്ങിയാതെ ഉള്ളൂ അപ്പോഴേക്കും അങ്ങേരു കയറി ചാനലുകാരുടെ ഫോണ്‍ വിളിക്ക് ഉത്തരം നല്‍കിയതിലൂടെ കൂടുതല്‍ പ്രശ്നമായി.  അധ്യാപകന്റെ അപകടം വരുത്തി വച്ച ദുരൂഹതക്ക് അന്ത്യം വരുത്താന് പോലീസ്‌ ആവുന്നത് ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല.  ഇതിനിടയില്‍ കോഴിക്കോട് ഒരു അസി. കമ്മീഷണര്‍ സുരേഷ്ഗോപി കളിച്ചു.  അറിഞ്ഞിടത്തോളം ഒരു പോലീസുകാരന് വേണ്ട എല്ലാ "യോഗ്യത"കളും തികഞ്ഞ ആളാണ്‌ ശ്രീ. രാധാകൃഷ്ണ പിള്ള.  കുഞാപ്പാക്ക് പണ്ടത്തെ ഐസ്ക്രീം കേസില്‍ മൂപ്പര്‍ ഉപകാരം ചെയ്തുകൊടുത്തത് മുന്‍നിര്‍ത്തി നല്ല സുരക്ഷ ഭരണതലത്തില്‍ നിന്നും കോഴിക്കോട് സംഭവത്തില്‍ ലഭിച്ചു എന്നതിന് തെളിവുണ്ട്.  അതല്ലേ ഇത്രയുമായിട്ടും അദ്ദേഹം സസ്പെന്റു ചെയ്യപ്പെടാതെ നില്‍ക്കുന്നത്‌.

ഇതിനിടയില്‍ തോക്ക് പിടിച്ചു ഫോട്ടത്ത്തില്‍ വരാത്ത മറ്റൊരു പോലീസുകാരന്‍ (നമ്മുടെ സുധാകരന്‍ എം.പി.യുടെ തോക്കുകാരന്‍ കാവല്‍ക്കാരന്‍!) ഒരു ബസ്സ്‌ യാത്രക്കിടയില്‍ തെറ്റിദ്ധാരണയുടെ പുറത്ത്‌ ഒരു പാവത്തിനെ ലവനും മറ്റു രണ്ടു പേരും ചേര്‍ന്ന് തല്ലിക്കൊന്നിരിക്കുന്നു.  ഈ വിഷയത്തില്‍ എന്തായാലും നടപടി ഉണ്ടായി.  ലവനെ സസ്പെന്റു ചെയ്യുകയും മരിച്ച നിരപരാധിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുവാനും അയാളുടെ ഭാര്യക്ക്‌ ജോലി നല്‍കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  (സസ്പെന്‍ഷനും മറ്റും കഴിഞ്ഞാല്‍ ലവന്‍ കൂളായി ഊരിപ്പോരുമെന്നും ഒരു പ്രമോഷനും മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും ഭാവിയില്‍ ഒപ്പിച്ച്ചെടുക്കുമെന്നും നമുക്ക്‌ പ്രത്യാശിക്കാം).  അതാണല്ലോ കാലാകാലങ്ങളായി കേരളത്തിലും ഇന്ത്യയിലും നടന്നുപോരുന്നത്.

മേല്പറഞ്ഞ പോലീസുകാരനും പൊതുമുതല്‍ നശിപ്പിച്ചു സമരം ചെയ്യുന്ന ആളുകളും ഞാനും ഇത് വായിക്കുന്ന സമൂഹവും എല്ലാം എത്ത്തിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  എല്ലാറ്റിനും വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന സത്യം ഉത്തരവാദിത്തപ്പെട്ടവര്‍ വിസ്മരിക്കുന്നു.  ഓര്‍മ്മിപ്പിക്കാന്‍ കടപ്പെട്ടവര്‍ അത് ചെയ്യുന്നില്ല.  എല്ലാവര്ക്കും സ്വന്തം നിലക്കുള്ള കൈവിട്ട കളി കളിക്കാന്‍ അതിയായ താല്പര്യമാണ്.  കേരളീയ സമൂഹത്തില്‍ ഇത് ഒരു രോഗലക്ഷനമല്ല.  അതിനെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്.  ഇതിനുള്ള ചികില്‍സ നാമെല്ലാം ഗൌരവമായി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ