2011, ജനുവരി 29, ശനിയാഴ്‌ച

കുഞ്ഞാലിക്കുട്ടി സ്റ്റ്റൈക്സ് എഗൈന്‍!

കേരളത്തിലെ മാധ്യമ ജീവികള്‍ക്ക് 28നു രാവിലെ വീണു കിട്ടിയ ഒരു വാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനമാണ്. ടിയാന്‍ എന്തിനിത് നടത്തി എന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. യു.ഡി.എഫിന്റെ കേരള മോചനയാത്ര അനന്തപുരി ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് കണ്ട് അന്തം വിട്ടുനിന്നിരുന്ന ജനം കുഞ്ഞാലിക്കുട്ടിയുടെ ഈ ഏറ്റുപറച്ചില്‍ കണ്ട് അന്തം വിട്ടു നിന്നില്ലെങ്കിലേ അതിശയമുള്ളൂ! ഒരുവിധപ്പെട്ട മുസ്ലീങ്ങളെല്ലാം വെള്ളിയാഴ്ച ദിവസം ജുമുഅ (ഉച്ച നമസ്കാരം) കഴിഞ്ഞിട്ടേ എന്തിനും തുനിഞ്ഞിറങ്ങൂ. എന്നിട്ടും രാവിലെ തന്നെ ചാനല്‍ കാമറക്കു മുന്നില്‍ വച്ച് ഈ വെടി പൊട്ടിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താണ്.



തന്റെ ജീവനു ഭീഷണിയാണെന്ന് പറയപ്പെടുന്ന റൌഫ് ടിയാന്റെ വലം കൈയായിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.കുഞ്ഞാലിക്കുട്ടിയുടെ മുന്‍ സാരഥിയെ (ഡ്രൈവര്‍) ചിലര്‍ (മാധ്യമ ചാനല്‍ പ്രവര്‍ത്തകര്‍!)രഹസ്യ കാമറയുപയോഗിച്ച് അഭിമുഖം നടത്തുവാന്‍  ശ്രമിച്ചതാണ്‌ കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.  ഈ ഒളികാമറാ ഓപ്പറേഷനെകുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്ത് കേട്ടിട്ടില്ല.
 
 
അതെല്ലാം എന്തുമാവട്ടെ കുഞ്ഞാലിക്കുട്ടിയുടെ "കുമ്പസാര"സ്വഭാവമുള്ള പ്രസ്താവനയിലേക്ക് വരാം.  താന്‍ വഴിവിട്ട് ("അവിഹിതമായി") യാതൊന്നും തന്നെ അയാള്‍ക്കെന്നല്ല (റൌഫിന്) ആര്‍ക്കും ഇനി ജീവിതത്തില്‍ ചെയ്തുകൊടുക്കില്ലെന്നാണ്‌ ടിയാന്‍ പറഞ്ഞത്.  എന്താണിതിനര്‍ത്ഥം?  എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്നിട്ടുള്ള ഒരു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായിരുന്നിട്ടുള്ള ഒരു വ്യക്തി ഇതുപോലെ ഒരു ഏറ്റു പറച്ചില്‍ നടത്തിയാല്‍ എന്താണ്‌ പൊതുവെ കരുതുക? പ്രഥമ ദൃഷ്ട്യാല്‍ തന്നെ സത്യപ്രതിജ്ഞാ ലംഘനം നടന്നിരിക്കുന്നു.  ഈയൊരു പ്രസ്താവന തന്നെ മതി അയാളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ ഉത്തരവാദപ്പെട്ട(?) ഒരു സര്‍ക്കാറിനു കൈക്കൊള്ളാന്‍.
 
 
എന്തൊക്കെ അവിഹിതങ്ങളാണ്‌ താന്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയുട്ടുള്ളതെന്നും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തിട്ടുള്ളതെന്നും വ്യക്തമായിപറയുവാന്‍ ടിയാന്‍ ബാധ്യസ്ഥനാണ്. കൂടാതെ അദ്ദേഹാം ആരുടെ കീഴിലൊക്കെ മന്ത്രിയായിരുന്നോ ആ മുന്മുഖ്യമന്ത്രി പുംഗവന്മാരും ഇതിനു സമാധാനം പറഞ്ഞേ തീരൂ.  കുറ്റസമ്മതത്തെ അഭിനന്ദിച്ചതുകൊണ്ട് ജാഥാ ക്യാപ്റ്റന്‍ ഉമ്മന്‍ ചാണ്ടിക്ക് അതില്‍ നിന്നും ഒഴിയാനൊരിക്കലും കഴിയില്ല.  ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ ഇതിനെപറ്റി അറിവുണ്ടായിരുന്നിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്, അതിന്‌ കാരണം എന്തൊക്കെയായാലും.  (ഒരുവേള പാണക്കാട്ട് നിന്നും കഴിച്ച കോഴിബിരിയാണിയായിരിക്കാം).  അല്ലെങ്കിലും കോണ്‍ഗ്രസ്സിനു പറയാന്‍ എന്തിനും ഒരു ന്യായമുണ്ടാവും .  "മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികള്‍".  എ. രാജയുടെ പ്രശ്നത്തിലും ഇതേ പല്ലവി തന്നെ നമ്മള്‍ കേട്ടു.
 
ഇടക്കാലത്ത് ലീഗും സി.പി.എമ്മും തമ്മിലും ചില അഡ്ജസ്റ്റ്മെന്റുകള്‍ നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു.  പ്രത്യേകിച്ചും നായനാര്‍ ഭരണകാലത്ത് റെജീനയുമായി ബന്ധപ്പെട്ട കേസന്വേഷണം നടക്കുന്ന സമയത്ത്. അന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണത്തെ ലീഗ് പതിവിനു വിപരീതമായി അകമഴിഞ്ഞു പിന്തുണച്ചതും ഇതോട് ചേര്‍ത്ത് വായിക്കുക.
 
മാറാട് കലാപ കേസുകള്‍ കേന്ദ്രാന്വേഷണ ബ്യൂറോയെകൊണ്ട് അന്വേഷിക്കണമെന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ എതിര്‍ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടി!  "ബാക്കിയുള്ളവരെയൊക്കെ പിടിച്ച് ഓര് ജയിലിലിടും" എന്ന് കുഞ്ഞാലിക്കുട്ടി വിലപിച്ചത് ചാനലിലൂടെ നമ്മളെല്ലാം കണ്ടതാണ്.  കുഞ്ഞാലിക്കുട്ടിയുടെയും എന്‍.ഡി.എഫിന്റെയും ബാന്ധവം ഒരു കാലത്ത് ചര്‍ച്ചാവിഷയമായതാണ്.  തെരഞ്ഞെടുപ്പ് കാലത്ത് എന്‍.ഡി.എഫ് പോലുള്ള വര്‍ഗ്ഗീയ സംഘര്‍ഷാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനകളുടെയും വോട്ട് തങ്ങള്‍ക്ക് (ലീഗിന്) വേണ്ട എന്ന് പറയുവാന്‍ എം.കെ. മുനീര്‍ (ഓനാണ്‌ ആങ്കുട്ടി) തയ്യാറായപ്പോള്‍ "ഞങ്ങള്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല" എന്ന മറുപടിയാണ്‌ കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായത്. ഇവിടെയും കുഞ്ഞാലിക്കുട്ടി സംശയത്തിന്റെ മുനയില്‍ തന്നെയാണ്.
 
പടച്ചവന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്ത് അധികാരമേറ്റെടുത്ത തങ്ങളുടെ മുന്‍ മന്ത്രിയായ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി മുന്പ് വഴിവിട്ട പലതും പലര്‍ക്കും ചെയ്തുകൊടുത്ത് എന്ന് കുറ്റസമ്മതം നടത്തിയപ്പോഴും അളിയന്‍ റൌഫ് ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോളും ലീഗ് പറയുന്ന മറുപടിയാണ്‌ രസകരം. "ലീഗ് ഇതിനെ ഒറ്റക്കെട്ടായി നേരിടും".  അധികാര ദുര്‍വിനിയോഗത്തെ വെള്ളപൂശല്ല്ലെങ്കില്‍ പിന്നെന്താണിത്?.  ചുരുങ്ങിയപക്ഷം അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെറ്റായിപ്പോയി എന്നു പറയാനുള്ള ചങ്കൂറ്റം ലീഗിനില്ലാതെപോയി. (അല്ലെങ്കിലും സംസ്ഥാന പ്രസിഡണ്ട് ദേശീയ പ്രസിഡണ്ടിനും മുകളില്‍ വരുന്ന പാര്‍ട്ടിയല്ലേ).
 
ഈ വിഷയം ഒരു പക്കാ ലീഗുകാരനുമായി പങ്കുവച്ച് സംസാരിച്ചപ്പോ ഓന്‍ പറഞ്ഞത് "ഓന്‍ അന്ന് (റെജീന സംഭവം) അന്ന് മക്കത്ത് നിന്നും വന്നിട്ട് സത്യം ചെയ്ത് പറഞ്ഞത് ഞാന്‍ "അങ്ങിനെയൊന്നും ചെയ്തിട്ടില്ലാ" എന്നാണ്.  ലീഗുകാരനു 200% ശതമാനം ഉറപ്പാണ്‌ കുഞ്ഞാലിക്കുട്ടി ശുദ്ധനാണെന്ന്.  ഓനാണ്‌ ജമാഅത്ത്, എന്‍.ഡി. എഫ്. തുടങ്ങിയ സംഘടനകളെ നിയന്ത്രിച്ചത്, എ.പി.-ഇ.കെ വിഭാഗങ്ങളെ ഒന്നിപ്പിച്ചത്(??), സി.പി.എമ്മിനെ മലപ്പുറത്ത് കെട്ടുകെട്ടിച്ചത്(?! ഇത്രയും നാള്‍ അത് മഞ്ഞളാംകുഴിയെന്ന കീടമായിരുന്നു) എന്നൊക്കെ പറഞ്ഞ മേല്പറഞ്ഞ ലീഗുകാരന്‍ കത്തികയറുകയാണ്.  അപ്പോള്‍ ഈയുള്ളവനൊരു ചോദ്യം ചോദിച്ചു "സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ" നാമത്തില്‍ സത്യം ചെയ്ത് അധികാരമേറ്റെടുത്തിട്ട് അത് തെറ്റിച്ച് സ്വജനപക്ഷപാതവും "അവിഹിത"ങ്ങളും ചെയ്യുകയും ചെയ്തുകൊടുത്തു എന്നും പറയുന്ന ഒരാളുടെ (റെജീന വിഷയത്തിലുള്ള) സത്യം ചെയ്യല്‍ വിശ്വസിക്കാന്‍ പറ്റുമോ ഇക്കാ?
 
 
ഇതു കേട്ട ലീഗനുഭാവി വളരെ ക്ഷുഭിതനായി പറഞ്ഞത് ഇവിടെ കുറിക്കാന്‍ കൊള്ളില്ല. അല്ലെങ്കിലും ഇങ്ങള്‍ ****കമ്യൂണിസ്റ്റുകാര്‍ക്ക് ഓന്റെ നെലേം ബെലേം(????) (നിലയും വിലയും)കാണുമ്പോ അസൂയയാ.." ഈ വാചകം അതിന്റെ ഒരു ഭാഗം മാത്രം.


ഇതാണ്‌ ലീഗിനും ലീഗുകാര്‍ക്കും പറ്റുന്ന കുഴപ്പം. തങ്ങളുടെ നേതാക്കന്മാര്‍ തെറ്റുകാരാണെന്ന് ഒരുക്കലും സമ്മതിക്കില്ല - അതവര്‍ സമ്മതിച്ചാല്‍ പോലും.

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജനുവരി 29 2:19 PM

    Kunjalikkutty is an innocent man&he will'nt do nothing wrong. for clearing doubts ask2rejina. then were ur at kodungallur- joshyem9@yahoo.com

    മറുപടിഇല്ലാതാക്കൂ
  2. പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ജനുവരി 29 6:55 PM

    പതിനാലു വറ്ഷം എന്നാ നീണ്ട കാലയളവില്‍ കേരളീയ സമൂഹം ഒരു പാട് ചര്‍ച്ച ചെയ്ത കേസ് ആണ് ഐസ് ക്രീം കേസ്.പ്രതി എന്നു ആരോപിക്കപെടുന്ന പി.കെ.കുഞ്ഞാലികുട്ടി എല്ലാ കോടതികളും കുറ്റവിമുക്തന്‍ ആകപെട്ട വ്യകതിയാണ്.ഇത്ര നീണ്ട കാലയളവില്‍ കേരളത്തിലെ മാസ്സ് മീഡിയ പ്രത്യേക സാഹചരന്ക്ളില്‍ മാത്രമാണ് ഈ കേസ് ചര്‍ച്ച വിഷയം ആക്കിയിടുള്ളത്.കഴിന്ച്ച യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് കുഞ്ഞാലികുട്ടി രാജിവെക്കുന്ന വരെ മുറവിളി കൂടിയ മാധ്യമകള്‍,അദ്ദേഹം രാജിവച്ച ശേഷം ഈ കേസിനെ പറ്റി ഒന്നും എഴുതി പിടിപിച്ചതായി ഈ വിനീതന്‍ കണ്ടിട്ടില്ല.ഇപ്പോള്‍ തെരചെടുപ്പ് അടുത്ത് വരുമ്പോള്‍ വീണ്ടും കുഞ്ഞാലികുട്ടിയെ ടാര്‍ഗറ്റ് ചെയുന്ന ദയനീയമായ കാഴ്ച മാത്രമാണ് ഇത് !.അദ്ദേഹത്തിന്തെ ബന്തുആയ റൌഫ് എത്രയോ കേസുകളില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തി ആണ്.റൌഫിനെ പോലെ ഒരാളുടെ വാക്കുകള്‍ എത്രതോളം ശെരിയാണ്‌ എന്നു നുണ പരിശോടനക്കു വിദേയമാകണം.ഇന്ത്യ വിഷന്‍ പോലുള്ള മാസ്സ് മിഡിയ കാലം എത്ര കഴിന്ച്ചാലും കുഞ്ഞാലികുട്ടിയെ വേട്ടയാടി കൊണ്ടേയിരിക്കും കാരണം എം.പി ബഷീറിനെ പോലുള്ള റിപ്പോര്‍ട്ടര്‍ എത്ര കാലമായി ഇതേ കുറിച്ച് ഗവേഷണം ചെയുന്നു,ഇപ്പോഴും അദ്ദേഹം അതെ കുറിച്ച് പഠിച്ചു കൊണ്ടെയിരികുന്നു.ഒരു പക്ഷെ,കുഞ്ഞാലികുട്ടി എന്നാ രാഷ്ട്രീയ പതനം ആകും കേരളത്തിലെ മാസ്സ് മീഡിയ ആഗ്രഹികുനത്

    മറുപടിഇല്ലാതാക്കൂ
  4. പൊതു നിരത്തില്‍ വിചാരണ ചെയ്യേണ്ട വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി....

    മറുപടിഇല്ലാതാക്കൂ