2010, ഏപ്രിൽ 7, ബുധനാഴ്‌ച

മാതൃഭൂമി എന്തിനാ വിഷം ചീറ്റുന്നേ?

സാനിയ മിര്‍സ എന്ന ടെന്നീസ് താരവും ഷോയ്ബ് മാലിക് എന്ന ക്രിക്കറ്റ് താരവും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ഇത്രയധികം വാര്‍ത്തയായത് അതൊരു ഇന്ത്യാ-പാക് ബന്ധമായതുകൊണ്ടാണ്. രണ്ടു വ്യക്തികള്‍ക്കും ഓരോരുത്തര്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതു പോലെ തന്നെ ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് - രണ്ടാളുടെയും ജീവിതം അതു സാക്ഷ്യപ്പെടുത്തുന്നു. ഭാവിയില്‍ അവര്‍ ഏത് രാജ്യത്തിനു വേണ്ടി കളിക്കണം എന്നുള്ളതും അവരുടെ സ്വന്തം കാര്യം. സാനിയ പാക്കിസ്ഥാന്‍കാരനെ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞ താക്കറെ അപ്പൂപ്പന്റെ ശിവസേന പോലും പിറ്റേന്ന് മലക്കം മറിഞ്ഞുകൊണ്ട് പറഞ്ഞത് അത് സാനിയയുടെ വ്യക്തിപരമായ കാര്യമാണെന്നാണ്.


എന്നാല്‍ മാത്‌ഭൂമി ദിനപത്രം പോലെയുള്ള പാരമ്പര്യമുള്ള(?!) ദിനപത്രത്തിന്റെ പോക്കു കണ്ടാല്‍ ചിലത് ചോദിക്കന്നും പറയാനും തോന്നും.  ആ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നുണ്ട്. അതില്‍ കണ്ട ചോദ്യം ഇതാണ്‍ "സാനിയ ചെയ്തത് രാജ്യദ്രോഹമോ?" ഇതില്‍ രാജ്യദ്രോഹത്തിന്റെ കണിക കണ്ടെത്താനുള്ള പരീക്ഷണം മാതൃഭൂമിയിലെ ലാബില്‍ തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിന്ഡികേറ്റും കൂലിയെഴുത്തുകാരും എല്ലാം പ്രസക്തമാവുന്നത് ഇവിടെയാണ്. ഇന്ത്യന്‍ പൌരത്വമുള്ള ഒരു പെണ്‍കുട്ടി ഒരു പാക്കിസ്ഥാന്‍കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ രാജ്യദ്രോഹിയാകുമോ? പാകിസ്ഥാന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു എതിര്‍ രാജ്യം തന്നെ സംശയമില്ല. പക്ഷെ ഈ "രാജ്യദ്രോഹ" പ്രചരണം നടത്തുന്ന മാതൃഭൂമി ഇങ്ങിനെയൊരു സര്‍വേ ചോദ്യം വായനക്കാര്‍ക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് ശ്രീ. വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം. അതു്‌ സാനിയ ഒരു മുസ്ലീം ആയതുകൊണ്ടാണൊ?
 
കോണ്‍ഗ്രസ് ഭരണത്തില്‍ മുന്പ് ഒപ്പിട്ട "ഗാട്ട്" കരാറിനെതിരെ "ഗാട്ടും കാണാചരടുകളും" എന്ന പുസ്തകമെഴുതി വിറ്റ് കാശുണ്ടാക്കിയ വീരന്‍, ഇപ്പോള്‍ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയിലാണല്ലോ. ആ പുസ്തകം വാങ്ങി പൈസ കളഞ്ഞ ആളുകളെപോലെ തന്നെ നമുക്ക് ഈ "രാജ്യദ്രോഹ" പ്രചരണം നടത്തി സ്വയം വിലകളയുന്ന മാതൃഭൂമിയെ ഓര്‍ത്ത് സഹതപിക്കാം. പക്ഷെ ചിലതെല്ലാം പിന്നാമ്പുറത്ത് നടക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

11 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഏപ്രിൽ 7 8:31 PM

    അവര്‍ മനം പോലെ മംഗല്യം ചെയ്ത്് സസന്തോഷം ജീവിക്കട്ടെ. ഒരു പക്ഷേ ഇന്‍ഡ്യാ0 പാക് ബന്ധം കൂടുതല്‍ നന്നാക്കാനായലോ എന്നും ചിന്തിക്കാമല്ലോ. പിന്നെ അവരൊക്കെ പൊതുസ്വത്തുക്കളാണ്, അപ്പോള്‍ സര്‍വ്വേയും അതിന്റെ വഴിക്കു നടന്നോട്ടെന്നേ....ആരെയും നിര്‍ബന്ധിച്ചു പങ്കെടുക്കുന്നില്ലല്ലോ....

    പ്രൊഫൈല്‍ വായിച്ചു....ഫിനിക്‌സിനെപ്പോലെ ഉയിര്‍ത്തെഴു്‌ന്നേല്‍ക്കുവാനാകട്ടെ! 'ചിതയില്‍ നിന്നു ഞാനുയിര്‍ത്തെഴുന്നേല്‍ക്കും, ചിറകുകള്‍ പൂ പോല്‍ വിടര്‍ത്തെഴുന്നേല്‍ക്കും..... '(ഓ.എന്‍.വി-ഫിനിക്‌സ് പക്ഷിയുടെ പാട്ട്.

    മറുപടിഇല്ലാതാക്കൂ
  2. സുഹ്യത്തേ,താങ്കള്‍ പറഞ്ഞതു ശരിയാണു.. പക്ഷെ, ഞങ്ങള്‍ക്ക്‌ ഞങ്ങടെ കച്ചോടം നടത്തണ്ടെ..

    മറുപടിഇല്ലാതാക്കൂ
  3. വീരഭൂമിയുടെ മനസ്സിലിരിപ്പ്‌ അറിയാത്ത മലയാളികള്‍ കുറവാണ്, ഇപ്പോള്‍...!

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ഏപ്രിൽ 7 9:55 PM

    എത്രയും വേഗം മംഗലം കയ്‍ച്ച് ഈ മീഡിയയുടെയെല്ലാം വായില്‍ മണ്ണിട്ട് കൊള്ളാവുന്ന ഏതെങ്കിലും ദേശത്തുപോയി പത്തുപന്ത്രണ്ടു പിള്ളേരുമായി സാനിയയും ഷുഐബും നൂറ്റാണ്ടുകാലം ശുഭമായി ജീവിക്കട്ടെ എന്നു മാത്രം ആശംസിക്കുന്നു. ഏതൊക്കെ കളികള്‍ ആര്‍ക്കൊക്കെ വേണ്ടി എങ്ങനെയൊക്കെ കളിക്കണം എന്നത് അവര്‍ തീരുമാനിക്കട്ടെ, ഹല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  5. നിങ്ങള് പറഞ്ഞത് വളരെ കറക്ടാ മാഷെ ,അത് കണ്ടപ്പം തന്നെ ഞാന്‍ നല്ല രണ്ടു കമ്മന്റു കൊടുത്തായിരുന്നു.അവര് എങ്ങനെ ജീവിക്കുക എന്നത് അവരുടെ ആഗ്രഹമല്ലേ സത്യം പറയാല്ലോ എനിക്ക് മാതൃഭൂമിയോട് ഉള്ള എല്ലാ വിലയും പോയി. നാണമില്ലാത്തവര്‍.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ മൈത്രേയി.. ഇവര്‍ രണ്ടുപേരും കല്യാണം കഴിച്ചാല്‍ ഇന്ത്യാ-പാക് ബന്ധം നന്നാവുമോ? നോക്കാം. പൊതു സ്വത്തുക്കളാണെന്നു കരുതി സര്‍വേ നടത്തുമ്പോള്‍ എന്തു ചോദ്യവും വായനക്കാരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാം എന്ന് കരുതുന്നത് ശരിയല്ല. "സാനിയ ചെയ്തത് ശരിയോ?" എന്നായിരുന്നു ആ ചോദ്യമെങ്കില്‍ അതില്‍ ആരും കുറ്റം പറയില്ല. ആ വര്‍ഗ്ഗീയ ചുവ ഒഴിവാക്കാമായിരുന്നു എന്നാണ്, ഈയുള്ളവന്‍ ഉദ്ദേശിച്ചത്. അഭിപ്രായത്തിനു നന്ദി കേട്ടോ..

    പ്രിയ ബാവ താനൂര്‍, കച്ചവടം നടത്തിക്കോ പക്ഷെ ആരുടെയും മതപരമായ വികാരങ്ങളെ ഹനിച്ചുകൊണ്ടാകരുത്. കമന്റിയതിനു നന്ദി.

    ശ്രീ പട്ടേപ്പാടം വീരഭൂമിയുടെ മനസ്സിലിരിപ്പ് മനസ്സിലാകുന്നവരിലൊരാളാണ്, താങ്കളെന്നറിഞ്ഞതില്‍ സന്തോഷം..നന്ദി.

    അഞ്ജാത.. കമന്റിനു നന്ദി.

    പ്രിയ എബിന്, തീര്‍ച്ചയായും ഇത്തരം പ്രവണതകള്‍ക്കെതിരില്‍ പ്രതികരിക്കണം, നമ്മുടെ നിസ്സംഗതക്ക് ചിലപ്പോള്‍ കനത്ത വില നല്കേണ്ടി വന്നേക്കാം. കമന്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. കടലും കടലാടിയും തമ്മിലുള്ള അല്ലെങ്കിൽ വേണ്ട നാം കേരളീയർക്ക് മനസ്സിലാവുന്ന ഭാഷയിൽ തന്നെ പറയാം.പിണറായിയും വി.എസ് അച്ചുതാനന്ദനും തമ്മിലുള്ള ബന്ധമായിരിക്കാം സാനിയയും ഇസ്ലാമും തമ്മിലുള്ളത്.എന്നിരുന്നാലും ലവളും ഒരു കാക്കാത്തിയല്ലേ.ഭീകരവാദം ഇവരുടെയൊക്കെ കൂടെപ്പിറപ്പുമാണല്ലോ.വീരനെ കുറ്റം പറയാനൊക്കില്ല.

    എല്ലാ മുസ്ലിംകളും ഭീകരവാദികളല്ല.എന്നാൽ എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്‌ പോലുള്ള 'മഹത് വചനങ്ങളൊന്നും' ഇനി ഫീനിക്സിനറിയില്ലാന്നുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  8. മോനെ സഹോദരാ ജിപ്പൂസെ, അച്ചുമാമനും പിണറായിയും തമ്മിലുള്ള ബന്ധം അവിടെ നില്‍ക്കട്ടെ സഹോദരാ.. ആ കാക്കാത്തി എന്ന വിളിയില്‍ തന്നെ താങ്കളുടെ മാനസിക നില ഊഹിക്കാന്‍ കഴിയും. ഭീകരവാദം മുസ്ലീംകളുടെ മാത്രം കൂടപ്പിറപ്പാണോ? കണ്ണാടി നമ്മുടെ മുഖത്തിനു നേരെ പിടിച്ചു നോക്കൂ. പിന്നെ താങ്കള്‍ പറഞ്ഞ മഹദ് വചനം, സമ്മതിച്ചിരിക്കുന്നു. പക്ഷെ അങ്ങ് ഉത്തരേന്ത്യന്‍ ജയിലില്‍ കിടക്കുന്ന ശ്രീകാന്ത് പുരോഹിത് എന്ന പട്ടാളക്കാരനും മറ്റേ സന്യാസിനിയും (ലവളുടെ പേരു മറന്നു) മുസ്ലീം ഭീകരവാദികളാണോ? അവരെ പറ്റി അന്വേഷിക്കാന്‍ പോയ പോലീസേമാന്‍ ശ്രീ കര്‍ക്കരെ കൊല്ലപ്പെട്ടതിന്റെ ദുരൂഹത ഇനിയും മാറിയിട്ടില്ല.. ഇനി തീരുമാനിക്കുക ആരെ കുറ്റം പറയണം എന്ന്. അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. "....പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിന്ഡികേറ്റും കൂലിയെഴുത്തുകാരും എല്ലാം പ്രസക്തമാവുന്നത് ഇവിടെയാണ്....."

    അപ്പോൾ താങ്കൾക്ക് വിവരമുണ്ട്.

    എന്നുവച്ച് ഈ സാനിയയോടും, ഒന്നുകെട്ടി ഉപേക്ഷിച്ച ശുഹൈവിനോടും അവരുടെ പ്രണയത്തോടും ഒന്നും അത്ര യോജിപ്പില്ല. എന്നുവച്ച് അവർ രണ്ട് രാജ്യക്കാരായിപ്പോയതിനെ വിമർശിക്കുന്നവരോട് പുച്ഛമാണ്. രാജ്യാതിർത്തികൾ മനുഷ്യനിർമ്മിതമാണ്. ശത്രു, മിത്രം എല്ലാം മനുഷ്യ നിർമ്മിതം. സ്നേഹത്തിന് അതിരുകളില്ല. അത് സാർവ്വജനീനമാണ്. അതു മനസിലാക്കാത്തവർ സ്വയം സങ്കുചിതത്വം തീർത്ത് അതിനകത്ത് അടയിരുന്നു ചീറുന്നവർ. അവർ ചൊതുക്കി വച്ചിരുക്കുന്ന മുട്ടകൾ ആത്യന്തികമായി വിരിയില്ല, ചീഞ്ഞു പോകുകയേ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  10. "....പിണറായി വിജയന്‍ പറഞ്ഞ മാധ്യമ സിന്ഡികേറ്റും കൂലിയെഴുത്തുകാരും എല്ലാം പ്രസക്തമാവുന്നത് ഇവിടെയാണ്....."

    അപ്പോൾ താങ്കൾക്ക് വിവരമുണ്ട്.

    എന്നുവച്ച് ഈ സാനിയയോടും, ഒന്നുകെട്ടി ഉപേക്ഷിച്ച ശുഹൈവിനോടും അവരുടെ മൊണഞ്ഞ പ്രണയത്തോടും ഒന്നും അത്ര യോജിപ്പില്ല. എന്നുവച്ച് അവർ രണ്ട് രാജ്യക്കാരായിപ്പോയതിനെ വിമർശിക്കുന്നവരോട് പുച്ഛമാണ്. രാജ്യാതിർത്തികൾ മനുഷ്യനിർമ്മിതമാണ്. ശത്രു, മിത്രം എല്ലാം മനുഷ്യ നിർമ്മിതം. സ്നേഹത്തിന് അതിരുകളില്ല. അത് സാർവ്വജനീനമാണ്. അതു മനസിലാക്കാത്തവർ സ്വയം സങ്കുചിതത്വം തീർത്ത് അതിനകത്ത് അടയിരുന്നു ചീറുന്നവർ. അവർ ചൊതുക്കി വച്ചിരുക്കുന്ന മുട്ടകൾ ആത്യന്തികമായി വിരിയില്ല, ചീഞ്ഞു പോകുകയേ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  11. ആഗ്നേയ സോദരാ, കമന്റിയതിനു നന്ദി. ഷോയ്ബ് മാലിക് ഒന്നു കെട്ടി ഉപേക്ഷിച്ചു, സാനിയ ഒന്നിനെ കെട്ടുന്നതിനു മുന്പ് തന്നെ ഉപേക്ഷിച്ചു. ഇതിന്റെയൊക്കെ പിന്നിലെ ഉദ്ദേശശുദ്ധി നമുക്ക് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, കാരണം അതെല്ലാം ആ വ്യക്തികളെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്.

    രണ്ടു രാജ്യങ്ങളിലെ പൌരന്മാരായ ഒരു ആണും പെണ്ണും തമ്മില്‍ പ്രണയിച്ചതിന്റെ പേരില്‍ - ഞാന്‍ ബ്ളോഗില്‍ പറഞ്ഞ ആ ചോദ്യം വായനക്കാരോട് ചോദിച്ചതിലെ (വീര)മാതൃഭൂമിയുടെ ചേതോവികാരമാണു ഞാന്‍ ചോദ്യം ചെയ്തത്. ഇന്ത്യയുടെ അതിരു മാന്തുന്ന ചൈനയില്‍ നിന്നുള്ള ഒരു ബധിരമൂകയായ ഒരു പെണ്‍കുട്ടി നമ്മുടെ കേരളത്തിലെ ഒരു മുസ്ലീമായ (ആളും ബധിരനും മൂകനുമാണ്) ജാസിമിനെ കല്യാണം കഴിച്ച സംഭവവുമായി ചേര്‍ത്തു വായിക്കുക ഈ സംഭവത്തെയും. താങ്കള്‍ പറഞ്ഞത് ശരിയാണ്. സ്നെഹത്തിനു അതിരുകളില്ല. പക്ഷെ സ്നേഹിക്കുന്ന മനുഷ്യര്‍ തന്നെയാണ്‍ അവര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ പണിയുന്നത്.

    മറുപടിഇല്ലാതാക്കൂ